വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ മത്സരിക്കുമെന്ന്. . .

kanayya-kumar

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് കനയ്യകുമാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്.

ബിഹാറിലെ ബേഗുസാരായില്‍ നിന്നാവും കനയ്യ സിപിഐ സീറ്റില്‍ മത്സരിക്കുന്നത്. ഡല്‍ഹിയിലെയും ബിഹാറിലെയും ഇടത് നേതാക്കള്‍ക്കു കനയ്യ മത്സരിക്കുന്നതിനോടു താത്പര്യമാണെന്ന് സിപിഐ ബിഹാര്‍ ജനറല്‍ സെക്രട്ടറി സത്യനാരായണ്‍ സിംഗ് പറഞ്ഞു. കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുമെന്നാണു സിപിഐയുടെ പ്രതീക്ഷ.

നിലവില്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ബേഗുസാരായി. ആര്‍ജെഡിയുടെ തന്‍വീര്‍ സിംഗിനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി ഭോല സിംഗ് ഇവിടെ വിജയിച്ചു. 58,000 സീറ്റുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഭോലസിംഗ് വിജയിച്ചത്.

Top