ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സീറ്റ് നിലനിര്‍ത്താന്‍ ഇടതു സഖ്യവും , നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാന്‍ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. എന്‍എസ്യു ഐയുവും , ബിര്‍സാ അംബേദ്കര്‍ ഫുലേയും ശക്തമായ മത്സരരംഗത്തുണ്ട്.

ജമ്മുകശ്മീര്‍ പുനസംഘടനയും , ആള്‍ക്കൂട്ട അക്രമണം അടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. ഐഷെ ഘോഷാണ് ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. മനീഷ് ജംഗീതാണ് എ ബി വി പി യുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

Top