നെഹ്രുവും അയ്യങ്കാളിയും, ഹിന്ദു – മുസ്ലീം ഐക്യം; ചിത്രം പങ്കുവെച്ച തരൂരിനെതിരെ വിമര്‍ശനം

തിരുവനന്തപുരം: നെഹ്രുവും അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ ഹിന്ദു – മുസ്ലീം ഐക്യം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത എം.പി ശശി തരൂരിനെതിരെ സോഷ്യല്‍ മീഡിയ.

‘ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ആള്‍രൂപമായി വേഷമിട്ട രണ്ട് തിരുവനന്തപുരം കുട്ടികള്‍!’ എന്ന പേരില്‍ ജനുവരി 29ന് പങ്കുവെച്ച ട്വീറ്റാണ് അബദ്ധമായത്.

ചിത്രത്തില്‍ നെഹ്രുവെന്നും അയ്യങ്കാളിയെന്നും പറയുന്നതിന് പകരം ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞതില്‍ തരൂരിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. നെഹ്രു മുസ്ലീമാണെന്ന് സമ്മതിച്ചോ എന്നും ശശി തരൂര്‍ നെഹ്രുവിനെ മുസ്ലീമായാണോ കരുതുന്നതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്.

Top