ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണ്; വിവാദ പരാമര്‍ശവുമായി ശിവരാജ് സിംഗ് ചൗഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജഹര്‍ലാല്‍ നെഹ്‌റുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍.

ജവഹര്‍ലാല്‍ നെഹ്‌റു ക്രിമിനലാണെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ ആരോപണമുന്നയിച്ചത്. ആര്‍ട്ടിക്കള്‍ 370മായി ബന്ധപ്പെട്ട് സസാരിക്കുമ്പോഴായിരുന്നു ശിവരാജ് സിങ് ചൗഹാന്റെ വിവാദപരമായ പ്രസ്താവന.

കുറ്റവാളിയാണ് നെഹ്‌റു. കശ്മീരില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പാക്ക് ആദിവാസി സമൂഹത്തെ തുരത്തി ഓടിച്ചപ്പോള്‍ അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഇതോടെ കശ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം പാക്കിസ്ഥാന്‍ കൈവശപ്പെടുത്തി. കുറച്ചു ദിവസം കഴിഞ്ഞായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെങ്കില്‍ കശ്മീര്‍ മുഴുവന്‍ നമ്മുടേതാകുമായിരുന്നു. കശ്മീരില്‍ ആര്‍ട്ടിക്കള്‍ 370 പ്രഖ്യാപിച്ചതാണ് അദ്ദേഹം ചെയ്ത രണ്ടാമത്തെ കുറ്റം. ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ട് ഭരണഘടനയും, രണ്ട് ഭരണാധികാരികളും ഉണ്ടാകുന്നത്. ഇത് നീതി നിഷേധം മാത്രമല്ല. രാജ്യത്തോടുള്ള കുറ്റകൃത്യവുമാണ്, ചൗഹാന്‍ വിമര്‍ശിച്ചു.

Top