അഖിലേന്ത്യാ സെവന്‍സില്‍ അല്‍ മദീന ചെര്‍പ്പുളശ്ശേരിക്കെതിരെ ജവഹര്‍ മാവൂരിന് ഗംഭീര വിജയം

FOOTBALL

കൊട്ടപ്പുറം : കൊട്ടപ്പുറം അഖിലേന്ത്യാ സെവന്‍സില്‍ ജവഹര്‍ മാവൂരിന് ഗംഭീര വിജയം. ശക്തരായ അല്‍ മദീന ചെര്‍പ്പുളശ്ശേരിയെ ആണ് ജവഹര്‍ മാവൂര്‍ തോല്‍പ്പിച്ചത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാവൂരിന്റെ വിജയം. സീസണില്‍ ഇത് നാലാം തവണയാണ് അല്‍ മദീന ചെര്‍പ്പുളശ്ശേരി ജവഹര്‍ മാവൂരിനോട് തോല്‍ക്കുന്നത്. ഇന്ന് കൊട്ടപ്പുറം സെവന്‍സില്‍ മത്സരമില്ല.

Top