ചീറിപായാന്‍ ഇതാ ജാവയുടെ ബിഎസ് 6 പാലിക്കുന്ന ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകള്‍

ജാവയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു. ജാവയുടെ ബിഎസ് 6 പാലിക്കുന്ന ജാവ, ജാവ ഫോര്‍ട്ടി ടു ബൈക്കുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്. പരിഷ്‌കരിച്ച മോഡലുകള്‍ക്ക് 5,000 രൂപ മുതല്‍ 9,928 രൂപ വരെ ജാവ, ജാവ 42 മോഡലുകളുടെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

2020 ജാവയുടെ സിംഗിള്‍ ചാനല്‍ എബിഎസ് പ്രാരംഭ വില 1.64 ലക്ഷത്തില്‍ നിന്ന് 1.73 ലക്ഷമായും, ഡ്യുവല്‍ ചാനല്‍ എബിഎസ് മോഡലിന്റെ വില 1.73 ലക്ഷത്തില്‍ നിന്ന് 1.82 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്.

ഈ മോഡലുകള്‍ക്ക് കരുത്ത് പകരുന്നത് 293 സിസി, സിംഗിള്‍ സിലിണ്ടര്‍, 4 സ്ട്രോക്ക്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. അതോടൊപ്പം തന്നെ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനവും നല്‍കിയിട്ടുണ്ട്. കരുത്തിലും ടോര്‍ക്കിലും മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്. 27 ബിഎച്ച്പി പരമാവധി കരുത്തും 28 എന്‍എം പരമാവധി ടോര്‍ക്കും തുടര്‍ന്നും ഉല്‍പ്പാദിപ്പിക്കുന്നതാണ്. കൂടാതെ 6 സ്പീഡ് ട്രാന്‍സ്മിഷനും തുടരുന്നതായിരിക്കും.

Top