‘ജവാന്‍’ ഒടിടിയിലെത്തി; കാണാം ഇനി നെറ്റ്ഫ്‌ലിക്‌സിലൂടെ

ഷാരൂഖ് ഖാന്റെ ജവാന്‍ ഇനി ഒടിടിയില്‍ ആസ്വദിക്കാം. ഷാരൂഖിന്റെ ജന്മദിനമായ ഇന്നലെയാണ് ചിത്രത്തിന്റെ ഒടിടി പ്രദര്‍ശനം ആരംഭിച്ചത്. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ഷാരൂഖിന്റെ രണ്ടാം 1000 കോടി ചിത്രമാണ് ജവാന്‍. ബോക്‌സ്ഓഫീസിലും പ്രേക്ഷകര്‍ക്കിടയിലും ഹൈപ്പ് സൃഷ്ടിച്ച് ചിത്രം മുന്നേറുന്ന സമയത്താണ് ജവാന്‍ ഒടിടി റിലീസ്.

എന്നാല്‍ തീയേറററില്‍ പ്രക്ഷകര്‍ കണ്ട ജവാനല്ല, ഒടിടി റിലീസ് വരുമ്പോള്‍. ബിഗ് സ്‌ക്രീനില്‍ കാണാത്ത സീനുകള്‍ ചേര്‍ത്ത അണ്‍കട്ട്, എക്സ്റ്റന്‍ഡഡ് വേര്‍ഷനാണ് ഒടിടിയിലെത്തുന്നത്. സെപ്റ്റംബര്‍ 7നാണ് ചിത്രം റിലീസായത്. ഇന്ത്യയില്‍ നിന്ന് മാത്രം 600 കോടിക്ക് മുകളിലാണ് ജവാന്‍ സമാഹരിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 1,150 കോടി രൂപ നേടിയതായി സാക്‌നില്‍കും റിപ്പോര്‍ട്ട് ചെയ്യുന്നു.

അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഷാരൂഖ് ഖാനൊപ്പം നയന്‍താര, ദീപിക പദുകോണ്‍, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന നേട്ടവും ജവാനാണ്.

Top