ജാവ പെരാക്കിന്റെ ബുക്കിങ് ജനുവരി മുതല്‍ ആരംഭിക്കും; 1.94 ലക്ഷം രൂപ വില

ജാവയുടെ മൂന്നാം മോഡലായ ബോബര്‍ ശൈലിയിലുള്ള പെരാക്കിന്റെ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെയായിരുന്നു വാഹനത്തെ കമ്പനി വിപണയില്‍ അവതരിപ്പിച്ചത്. 1.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.

പരാക്കിനെ 2020 ഏപ്രില്‍ മുതല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്‌ നല്‍കിയിരിക്കുന്നത്.

ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ ചാനല്‍ എബിഎസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ അടങ്ങിയിട്ടുണ്ട്. മുന്നില്‍ ടെലിസ്‌കോപ്പിക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍. പരേക്കിന്റെ ഹൃദയം ബിഎസ് 6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ്.

Top