ജാവ മോട്ടോര്‍സിന്റെ കേരളത്തിലെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത്

ജാവ മോട്ടോര്‍ സൈക്കിളിന്റെ ആദ്യ ഡീലര്‍ഷിപ്പ് തിരുവനന്തപുരത്ത് ആരംഭിച്ചു. രാജ്യത്തുടനീളം 100 ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ തുറക്കാനാണ് കമ്പനിയുടെ തീരുമാനം. തിരുവനന്തപുരത്തേത് കമ്പനിയുടെ 35 മത്തെ ഡീലര്‍ഷിപ്പാണ്. ജാവ ആരാധകരുടേയും ഉപഭോക്താക്കളുടേയും സാന്നിധ്യത്തില്‍ ക്ലാസിക്ക് ലെജന്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സഹ സ്ഥാപകനും,ഫൈ കാപ്പിറ്റല്‍ സ്ഥാപകനും, മാനേജിങ് പാര്‍ട്ണറുമായ അനുപം തരേജ ഷോറൂം ഉദ്ഘാടനം ചെയ്തു.

ജാവക്ക് ഓരോ ഡീലറുകളും വളര്‍ച്ചയുടെ ഓരോ തൂണുകളാണ്. എല്ലാ പിന്തുണയും എപ്പോഴും ഉണ്ടാകം. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കി അവരുടെ പിന്‍തുണയിലാണ് ഇന്നത്തെ നിലയിലേക്ക് ഷോറൂമുകള്‍ വളര്‍ത്തിയെടുത്തതെന്നും ഏറ്റവും മികച്ച എക്സേചേഞ്ച് പരിപാടിയും വായ്പാ സൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളതെന്നും അനുപം തരേജ പറഞ്ഞു.

Top