ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ണ്ടാം വരവില്‍ ഇന്ത്യയില്‍ ജാവ ബൈക്ക് ജാവ 42 മോഡലിന്റെ ബിഎസ്-6 എന്‍ജിന്‍ പതിപ്പ് അവതരിപ്പിച്ചു. പുതിയ എന്‍ജിന്‍ കരുത്തേകുന്ന രണ്ട് മോഡലുകളുടെയും വിലയിലും മറ്റമുണ്ടായിട്ടുണ്ട്. ജാവ സ്റ്റാന്റേഡ് മോഡലിന് 1.73 ലക്ഷം രൂപ മുതല്‍ 1.83 ലക്ഷം രൂപ വരെയും ജാവ 42-ന് 1.60 ലക്ഷം മുതല്‍ 1.74 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.

ബിഎസ്-4 എന്‍ജിന്‍ മോഡലുകളെക്കാള്‍ കുറഞ്ഞ പവറാണ് ബിഎസ്-6 മോഡലുകള്‍ ഉത്പാദിപ്പിക്കുന്നത്. ഇരു വാഹനങ്ങള്‍ക്കും കരുത്തേകുന്ന ബിഎസ്-6 നിലവാരത്തിലുള്ള 293 സിസി ലിക്വിഡ് കൂള്‍ഡ് ഡിഒഎച്ച്‌സി എന്‍ജിന്‍ 26.51 പിഎസ് പവറും 27.05 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ഇപ്പോള്‍ ജാവയുടെ ഭാരം 12 കിലോഗ്രാം ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിഎസ്-4 മോഡലുകള്‍ക്ക് 170 കിലോഗ്രാം ഭാരമായിരുന്നെങ്കില്‍ ബിഎസ്-6 എന്‍ജിനിലേക്ക് ഉയര്‍ന്നതോടെ ഇത് 182 കിലോഗ്രാമായി ഉയര്‍ത്തിയിട്ടുണ്ട്. മൂന്ന് മോഡലുകളുമായാണ് ജാവ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.

ജാവ, ജാവ 32, ജാവ പരേക് എന്നിവയായിരുന്നു ഇവ. ഇതില്‍ ജാവ, ജാവ 42 മോഡലുകള്‍ 2018-ല്‍ നിരത്തുകളിലെത്തിയെങ്കിലും പരേക് എന്ന കസ്റ്റമൈസ്ഡ് മോഡല്‍ രണ്ടാം വരവിന്റെ ആദ്യ വാര്‍ഷികത്തിന്റെ ഭാഗമായാണ് അവതരിപ്പിച്ചത്. ഐതിഹാസിക ജാവ ബൈക്കുകളുടെ രൂപം പിന്തുടര്‍ന്നാണ് ജാവ, ജാവ 42 ബൈക്കുകള്‍ ഇന്ത്യയിലെത്തിയത്. റൗണ്ട് ഹെഡ്‌ലാമ്പ്, ഇന്റഗ്രേറ്റഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്രോം ഫ്യുവല്‍ ടാങ്ക്, നീളമുള്ള സീറ്റ്, പെയിന്റ് സ്‌കീം തുടങ്ങിയ പല ഘടകങ്ങളും പഴയ ജാവ ബൈക്കുകളിലേതിന് സമാനമാണ്.

അതേസമയം, ബോബര്‍ സ്‌റ്റൈലിലൊരുങ്ങിയ വാഹനമായിരുന്നു പരേക്. ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് പരേകിനുള്ളത്. സിംഗിള്‍ സീറ്റ്, നീളമേറിയ സ്വന്‍ഗ്രാം, മാറ്റ് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ് തുടങ്ങിയവ പരേകിനെ വ്യത്യസ്തമാക്കും.
കരുത്തിലും പരേക് അല്‍പ്പം മുന്നിലാണ്. ബിഎസ്-6 നിലവാരത്തിലുള്ള 334 സിസി ലിക്വിഡ് കൂള്‍ എന്‍ജിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമാണ് പരേക് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Top