കൂടുതല്‍ കരുത്തേകാൻ ഒരുങ്ങി ജാവ; 2020 ഓടെ വിപണിയില്‍

കൂടുതല്‍ കരുത്തേകാൻ ഒരുങ്ങി ജാവ, ജാവ 42 ബൈക്കുകള്‍. കരുത്ത് കൂടിയ ജാവ, ജാവ 42 ബൈക്കുകള്‍ക്ക് ഏകദേശം 15,000 രൂപ മുതല്‍ 20,000 രൂപ വരെ വില ഉയരുമെന്നാണ് സൂചന. നിലവില്‍ ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42-ന് 1.55 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ എന്‍ജിനിലുള്ള ജാവ ബൈക്കുകള്‍ 2020 പകുതിയോടെ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ്-6 നിലവാരത്തിലുള്ള 334 സിസി എന്‍ജിനുകളായിരിക്കും ഈ ബൈക്കുകളില്‍ നല്‍കുക. ക്രൂയിസര്‍ ബൈക്ക് ശ്രേണിയിലേക്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിട്ടുള്ള ജാവ പരേക് എന്ന ബൈക്കില്‍ നല്‍കിയിട്ടുള്ള എന്‍ജിനാണിത്. 293 സിസി എന്‍ജിനാണ് നിലവില്‍ ഈ ബൈക്കുകളില്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

പുതുതായി എത്തുന്ന ബിഎസ്-6 നിലവാരത്തിലുള്ള 334 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 30.4 പിഎസ് പവറും 31 എന്‍എം ടോര്‍ക്കുമാണ് ഉല്‍പാദിപ്പിക്കുക. മുന്‍ മോഡലിനെക്കാള്‍ മൂന്ന് പിഎസ് പവറും മൂന്ന് എന്‍എം ടോര്‍ക്കും ഈ വാഹനം അധികം ഉല്‍പാദിപ്പിക്കുന്നത്.

Top