നവംബറില്‍ ആനിവേഴ്സറി എഡിഷന്‍ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ജാവ

വംബറില്‍ ആനിവേഴ്സറി എഡിഷന്‍ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ജാവ. 2018 നവംബറിലാണ് ജാവ മോട്ടോര്‍ സൈക്കിള്‍സ് ജാവ, ജാവ 42 എന്നീ രണ്ട് ബൈക്കുകള്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.90 യൂണിറ്റ് ആനിവേഴ്സറി എഡിഷന്‍ ബൈക്കുകളാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നിരത്തുകളിലെത്തുക.

പെട്രോള്‍ ടാങ്കില്‍ 90 ആനിവേഴ്സറി ബാഡ്ജിങ്ങ്, സീറ്റുകവറിലെ സ്ട്രിപ്പുകള്‍ എന്നിവയ്ക്കൊപ്പം 1929-ലെ ജാവ 500-ല്‍ നല്‍കിയിരുന്ന നിറത്തിലായിരിക്കും ഈ 90 ബൈക്കുകളും എത്തുക.

ആനിവേഴ്സറി എഡീഷന്റെ സിംഗിള്‍ ചാനല്‍ എബിഎസ് മോഡലിന് 1.64 ലക്ഷവും ഡ്യുവല്‍ ചാനലിന് 1.73 ലക്ഷം രൂപയുമാണ് വില.26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Top