ഉജ്ജ്വല തിരിച്ചു വരവ് നടത്തി ജാവ; ആനിവേഴ്സറി എഡിഷന്‍ അവതരിപ്പിച്ചു

ന്ത്യന്‍ വിപണിയിലേക്ക് ഉജ്ജ്വലമായ തിരിച്ചു വരവ് നടത്തിയ ജാവയുടെ 90-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 90 ആനിവേഴ്സറി എഡിഷന്‍ ജാവ ബൈക്കുകള്‍ അവതരിപ്പിച്ചു. 1.73 ലക്ഷം രൂപയാണ് ആനിവേഴ്സറി എഡിഷന്റെ ഡല്‍ഹിയിലെ എക്സ്ഷോറൂം വില. 2018 നവംബറിലാണ് ജാവ മോട്ടോര്‍ സൈക്കിള്‍സ് ജാവ, ജാവ 42 എന്നീ രണ്ട് ബൈക്കുകള്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.

ചെക്ക് വാഹനനിര്‍മാതാക്കളായ ജാവ 1929-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 90 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായാണ് ഈ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് എത്തിച്ചിരിക്കുന്നത്. ജാവ 500 ഒ.എച്ച്.വി എന്ന വാഹനമാണ് 1929-ല്‍ ജാവ ആദ്യമായി പുറത്തിറക്കിയത്.

റെഗുലര്‍ ജാവയുടെ ഡിസൈന്‍ ശൈലി തന്നെയാണ് ഈ വാഹനത്തിലുമുള്ളത്. എന്നാല്‍, 500 ഒ.എച്ച്.വിയെ ഓര്‍മ്മപ്പെടുത്തുന്ന ഇരട്ട നിറത്തിലാണ് ഈ 90 ബൈക്കുകളും എത്തിയിരിക്കുന്നത്‌. റെഡ്-ഐവറി നിറങ്ങളിലാണ് നല്‍കിയിട്ടുള്ള ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ 90-ാമത് ആനിവേഴ്സറി ബാഡ്ജിങും നല്‍കിയിട്ടുണ്ട്. ഫ്യുവല്‍ ടാങ്കിലെ എംബ്ലത്തിനൊപ്പം ഓരോ വാഹനത്തിനും പ്രത്യേകം സീരിയല്‍ നമ്പറും നല്‍കിയിട്ടുണ്ട്. ബൈക്കുകള്‍ വൈകാതെ ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്നാണ് സൂചന.

ആനിവേഴ്സറി എഡിഷന്‍ ജാവയുടെ ലുക്കില്‍ മാത്രമാണ് മാറ്റങ്ങള്‍. എന്‍ജിനും മറ്റു ഫീച്ചറുകളും റെഗുലര്‍ ജാവയിലേതാണ്. 26 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍.

Top