ജാവ 42 ബോബര്‍ അവതരിപ്പിച്ചു

ജാവ, ജാവ 42 എന്നീ 2 മോട്ടോര്‍സൈക്കിളുകളുമായി ക്ലാസിക് ലെജന്‍ഡ്സ് 2018-ല്‍ ആണ് ജാവ നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ചത്. കമ്പനി ‘ഫാക്ടറി കസ്റ്റം’ ബോബര്‍ മോട്ടോര്‍ സൈക്കിളായ ജാവ പെരാക്ക് 2019-ല്‍ പുറത്തിറക്കിയിരുന്നു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോള്‍, കമ്പനി പുതിയ ജാവ 42 ബോബര്‍ പുറത്തിറക്കിയിരിക്കുകയാണ്. പ്രധാനമായും ഫാക്ടറി കസ്റ്റം ട്രീറ്റ്മെന്റോടുകൂടിയ ജാവ 42 ആണ് ഇത്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്പര്‍ റെഡ് (ഡ്യുവല്‍ ടോണ്‍) എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ പുതിയ ജാവ 42 ബോബര്‍ ലഭ്യമാകും എന്ന് കമ്പനി അറിയിച്ചു.

മിസ്റ്റിക് കോപ്പറിന് 2,06,500 രൂപയും മൂണ്‍സ്റ്റോണ്‍ വൈറ്റിന് 2,07,500 രൂപയും ജാസ്പര്‍ റെഡിന് 2,09,187 രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. അടുത്ത ആഴ്ച ആദ്യം മുതല്‍ ജാവ യെസ്ഡി ഡീലര്‍ഷിപ്പുകളിലുടനീളം ഇത് ടെസ്റ്റ് റൈഡുകള്‍ക്കും ഡെലിവറികള്‍ക്കും ലഭ്യമാകും.

Top