താരരാജാക്കന്‍മാരായിരുന്ന ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ തിരിച്ചെത്തി

ജാവ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സിന് കീഴിലാണ് ജാവയുടെ മടങ്ങിവരവ്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചു.

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബൈക്കുകളുടെ ഒരുക്കം. 1.55 ലക്ഷം രൂപയ്ക്ക് പ്രാരംഭ ജാവ 42 മോഡല്‍ (വെള്ള നിറത്തിലുള്ളത്) ഷോറൂമുകളില്‍ വരും. 1.65 ലക്ഷം രൂപയാണ് ഇടത്തരം ജാവ മോഡലിന്റെ (ചുവപ്പു നിറത്തിലുള്ളത്) വില. ബോബര്‍ ശൈലിയുള്ള ജാവ പെറാക്കിന് 1.89 ലക്ഷം രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. മെറൂണിനൊപ്പം ഗ്രേ, ബ്ലാക്ക് നിറങ്ങളില്‍ ജാവ ലഭ്യമാകും. ഗ്ലോസി മെറ്റാലിക് റെഡ്, ഗ്ലോസി ഡാര്‍ക്ക് ബ്ലൂ, മാറ്റ് മോസ് ഗ്രീന്‍, മാറ്റ് പാസ്റ്റല്‍ ബ്ലൂ, മാറ്റ് പാസ്റ്റല്‍ ലൈറ്റ് ഗ്രീന്‍, മാറ്റ് ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ ജാവ 42 സ്വന്തമാക്കാം.

ആദ്യ രണ്ടു മോഡലുകളില്‍ കമ്പനി അവതരിപ്പിക്കുന്ന 293 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, 27 bhp കരുത്തും 28 Nm torque മാണ് പരമാവധി സൃഷ്ടിക്കുക. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനുമായി ആറു സ്പീഡ് ഗിയര്‍ബോക്‌സ് താളം കണ്ടെത്തും. 334 സിസി എഞ്ചിനാണ് ജാവ പെറാക്കില്‍. ബൈക്കിന്റെ സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Top