റഷ്യയില്‍ മെസ്സി ഏറ്റവും മികച്ച ഫോമിലാകും എത്തുക:മഷ്‌കരാനോ

javier

ഷ്യയില്‍ മെസ്സി തന്റെ ഏറ്റവും മികച്ച ഫോമിലാകും എത്തുകയെന്ന് അര്‍ജന്റീന വെറ്ററന്‍ താരം ഹവിയര്‍ മഷ്‌കരാനോ. മത്സരത്തില്‍ അര്‍ജന്റീനിയന്‍ താരങ്ങള്‍ മെസ്സിയുടെ നിലവാരത്തിലേക്ക് ഉയരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മഷ്‌കരാനോ പറഞ്ഞു.

2014 ലോകകപ്പില്‍ തങ്ങള്‍ എന്താണ് ചെയ്യാന്‍ പോവുന്നത് എന്ന വ്യക്തമായ ധാരണയാണ് തങ്ങളെ ഫൈനലില്‍ എത്തിച്ചത് എന്ന് പറഞ്ഞ മഷ്‌കരാനോ ഫൈനലില്‍ കാഴ്ചവെച്ച പ്രകടനം അടുത്ത കാലത്ത് അര്‍ജന്റീന നടത്തിയ മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു എന്നും അറിയിച്ചു.

സാംപോളിക്ക് കീഴില്‍ അര്‍ജന്റീന പ്രതിരോധം ശക്തമാണെന്നും അത് റഷ്യയില്‍ അര്‍ജന്റീനയ്ക്ക് ഗുണം ചെയ്യുമെന്നും താരം വ്യക്തമാക്കി.

Top