കോമൺവെൽത്ത് ഗെയിംസ് ജാവലിൻ സ്വർണമെഡൽ ജേതാവ് ജറോഡ് ബാനിസ്റ്റര്‍ അന്തരിച്ചു

Jarrod Bannister

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ താരം ജറോഡ് ബാനിസ്റ്റര്‍ (33) അന്തരിച്ചു. ഹോളണ്ടില്‍ പരിശീലനം നടത്തുന്നതിനിടയിലാണ് ജറോഡിന്റെ വേര്‍പാട്. കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവാണ് ജറോഡ് ബാനിസ്റ്റര്‍.

2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയിലാണ് താരം സ്വര്‍ണം നേടിയത്. ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്ന് 2013ല്‍ ജറോഡിന് 20 മാസം വിലക്ക് ഏര്‍പ്പെടുത്തയിരുന്നു.

Top