കങ്കണയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ജാവേദ് അക്തര്‍

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നടി കങ്കണ റണാവത്തിനെതിരെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ മാനനഷ്ടക്കേസ് നല്‍കി. അന്ധേരിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിനാണു ജാവേദ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ തന്റെ യശസ്സിനു ഭംഗം വരുത്തിയതായി പരാതിയില്‍ ജാവേദ് പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ബോളിവുഡിലെ ഒരു ‘കൂട്ടുകെട്ടിനെപ്പറ്റി’ നടി പരാമര്‍ശിച്ചതും അതില്‍ തന്റെ പേരു വലിച്ചിഴച്ചതെന്നും ജാവേദ് ചൂണ്ടിക്കാട്ടി.

Top