മഞ്ഞപ്പിത്തം: സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ഞ്ഞപ്പിത്തം ബാധിച്ച് സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി  ഹൃദയാഘാതം മൂലം മരിച്ചു. പുനലൂർ നീലമ്മൽ സുജ ഭവൻ അനൂപ് ഷാജി (26) ആണ് മരിച്ചത്.

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിലെ  സ്വകാര്യ കമ്പനിയിയിൽ  ജോലിചെയ്തിരുന്ന ഷാജിയെ മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നാണ് യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചത്.അസുഖം മൂർച്ഛിച്ചതിനാൽ മദീനയിലെ ജർമൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അനൂപ് പ്രവാസിയാകുന്നതിന് മുമ്പ് ഡി.വൈ.എഫ്.ഐ പുനലൂർ ഏരിയാ സെക്രട്ടറിയായിരുന്നു.

Top