Jat quota stir: Bhupinder Hooda to go on peace fast

ചണ്ഡീഗഢ്: ജാട്ട് സംവരണ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ ഹരിയാണയിലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ സമാധാന സന്ദേശവുമായി സത്യാഗ്രഹം ആരംഭിച്ചു. ഞായറാഴ്ച മുതലാണ് ഹൂഡ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ സത്യഗ്രഹം തുടങ്ങിയത്.

താന്‍ രോഹ്തകില്‍ നിരാഹാരം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും അവിടുത്തെ അക്രമാസക്തമായ അന്തരീക്ഷം കണക്കിലെടുത്ത് നിരാഹാരം ജന്ദര്‍മന്ദറിലേക്ക് മാറ്റുകയായിരുന്നുവെന്നും ഹൂഡ പറഞ്ഞു.

‘ഹരിയാനയിലെ സമാധാനവും സൗഹൃദാന്തരീക്ഷവും പുനസ്ഥാപിക്കാന്‍ വേണ്ടിയാണ് ഞാന്‍ നിരാഹാരമിരിക്കുന്നത്. എംഎല്‍എ മാരോട് അവരുടെ നിയോജക മണ്ഡലങ്ങളില്‍ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്’.

ഹരിയാനയില്‍ നടന്നു വരുന്ന പ്രക്ഷോഭത്തിനു പിന്നിലെ രാഷ്ട്രീയക്കളികളെ കുറിച്ച് പ്രതികരിക്കാന്‍ ഹൂഡ വിസമ്മതിച്ചു. ഇപ്പോള്‍ തന്റെ ഏക ലക്ഷ്യം ഹരിയാനയിലെ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുക ഒന്നു മാത്രമാണെന്നും ഹൂഡ അറിയിച്ചു.

Top