വിക്കറ്റ് കൊയ്ത്തിൽ റെക്കോർഡുമായി മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറ

ദുബായ് : ജസ്പ്രീത് ബുംറ ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ്. ഐപിഎല്ലിലെ ആറാം ഫൈനലിലേക്ക് മുംബൈ കയറിയപ്പോൾ ജസ്പ്രീത് ബുംറ വഹിച്ച പങ്ക് വളരെ വലുതാണ്. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് ഫൈനലിലേക്ക് കടന്നത്. മത്സരത്തില്‍ നാലോവറില്‍ 14 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് ബുംറ നേടിയത്. ശിഖാര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, സ്റ്റോണിസ്, സാംസ് എന്നിവരാണ് ബുംറയുടെ പന്തുകള്‍ക്ക് മുന്നിൽ അടിതെറ്റി വീണത്.

4 വിക്കറ്റോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ റബാഡയെ പിന്തള്ളി പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. 27 വിക്കറ്റുകളാണ് ടൂര്‍ണമെന്‍റില്‍ ജസ്പ്രീത് ബുംറ നേടിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡ് ജസ്പ്രീത് ബുംറ സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറിന്‍റെ റെക്കോഡാണ് ഇതോടെ ബുംറ മറികടന്നത്. 2017 ല്‍ സണ്‍റൈസേഴ്സ് ഹൈദരബാദിനായി 26 വിക്കറ്റ് നേടിയാണ് ഭുവനേശ്വര്‍ കുമാർ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.

Top