രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ജസ്പ്രീത് ബുംറ

ഹൈദരാബാദ്: രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് പേസര്‍ ജസ്പ്രീത് ബുംറ. ഇന്ത്യന്‍ നായകനാകാന്‍ അവസരം ലഭിച്ചാല്‍ തനിക്ക് സന്തോഷമെന്ന് ബുംറ പറഞ്ഞു. ഇന്ത്യയെ ഒരു ടെസ്റ്റില്‍ മാത്രമാണ് ബുംറ നയിച്ചിട്ടുള്ളത്. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ നടന്ന മത്സരത്തില്‍ പക്ഷേ ഇന്ത്യ പരാജയപ്പെട്ടു. അയര്‍ലന്‍ഡില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങളിലും ബുംറ ഇന്ത്യന്‍ നായകനായിട്ടുണ്ട്.

ഫാസ്റ്റ് ബൗളര്‍മാര്‍ അധികമൊന്നും ക്യാപ്റ്റന്മാരായി കണ്ടിട്ടില്ല. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പേസ് ബൗളറാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും കമ്മിന്‍സ് ഓസ്‌ട്രേലിയയെ ജേതാക്കളാക്കി. ക്യാപ്റ്റനാകുന്നത് കഠിനമായ ജോലിയാണ്. എന്നാല്‍ പേസര്‍മാര്‍ ക്യാപ്റ്റനാകുന്നത് നല്ല മാതൃകയാണെന്നും ബുംറ പ്രതികരിച്ചു.

36 വയസ് പിന്നിട്ട ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ കരിയര്‍ ഇനി അധികനാള്‍ നീണ്ടേക്കില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ബുംറയുടെ പ്രതികരണം. ഒരു ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ കഴിഞ്ഞത് വലിയ അം?ഗീകാരമെന്ന് ബുംറ പറഞ്ഞു. ടെസ്റ്റ് കളിക്കുക മഹത്തരമാണ്. നായകനാകുക അതിലേറെ മഹത്തരവുമാണ്. ഒരു ഫാസ്റ്റ് ബൗളറെന്ന നിലയില്‍ തനിക്ക് ചിലപ്പോള്‍ ഫൈനല്‍ ലെ?ഗില്‍ ഫീല്‍ഡ് ചെയ്യേണ്ടി വരും. എങ്കിലും ടീമിന്റെ എല്ലാ തീരുമാനങ്ങളിലും ഭാഗമാകുന്നത് സന്തോഷകരമാണെന്നും ബുംറ വ്യക്തമാക്കി.

Top