പരിക്കില്‍പ്പെട്ട് ബുംറ; ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക്

ന്യൂഡല്‍ഹി: ചികിത്സക്കായി ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. പേശിവലിവിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ബുംറയ്ക്ക് കളിക്കളത്തിലേക്കിറങ്ങിയിട്ടില്ല. മൂന്നര വര്‍ഷത്തെ കരിയറിനിടയില്‍ ഇതാദ്യമായാണ് താരം ഇത്രയും നാള്‍ കളിയില്‍ നിന്നു വിട്ടു നില്‍ക്കുന്നത്.

ഇംഗ്ലണ്ടിലേക്ക് പോകാന്‍ ബുംറയ്ക്ക് ബി.സി.സി.ഐയുടെ അനുവാദം ലഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറിനോ ഏഴിനോ യാത്ര തിരിക്കുമെന്നാണ് സൂചന. നാഷണല്‍ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആശിഷ് കൗശികും താരത്തിനൊപ്പമുണ്ടാകും. പരിക്കിനെ കുറിച്ചുള്ള വിദഗ്ദോപദേശത്തിനായാണ് ബുംറ ഇംഗ്ലണ്ടിലേക്ക് പോകുന്നത്.

ഇതോടെ ബംഗ്ലാദേശിനെതിരായ പരമ്പര വരെ ബുംറ പുറത്തിരിക്കേണ്ടിവരും. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ബുംറയ്ക്ക് പകരം ഉമേഷ് യാദവിനെ ടീമിലെടുത്തിരുന്നു. താരങ്ങള്‍ക്ക് പതിവായി നടത്താറുള്ള റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുംറയുടെ പരിക്ക് ശ്രദ്ധയില്‍പെട്ടത്.

Top