Jaspreeth Bhumra

ബംഗളുരു : ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിലെ അമ്പയറിങ് സംബന്ധിച്ച വിവാദം ഗൗരവമാക്കേണ്ടതില്ലെന്ന് ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ.അമ്പയറുടെ തീരുമാനം ചിലപ്പോള്‍ തെറ്റാറുണ്ട്. അതു ചിലപ്പോള്‍ നമുക്കും മറ്റു ചിലപ്പോള്‍ എതിരാളികള്‍ക്കും ഗുണകരമാകാറുണ്ട്.അതിന് അനാവശ്യ പ്രാധാന്യം നല്‍കാതെ കളി തുടരുകയാണു വേണ്ടതെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

ബുംറ എറിഞ്ഞ അവസാന ഓവറിലെ ആദ്യപന്തില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന്റെ ബാറ്റില്‍ തട്ടിയ പന്തിലാണ് അമ്പയര്‍ എല്‍ബിഡബ്ലിയു വിധിച്ചതെന്നും റൂട്ടിന്റെ പുറത്താകലാണു ജയം നഷ്ടമാക്കിയതെന്നും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ട് ഔദ്യോഗികമായി പരാതിപ്പെട്ടിരുന്നു.ടീമിലെ മുതിര്‍ന്ന അംഗവും പേസ് ബോളറുമായ ആശിഷ് നെഹ്‌റയുടെ നിര്‍ദേശങ്ങള്‍ തനിക്ക് ഒരുപാടു ഗുണം ചെയ്യാറുണ്ടെന്നും ബുംറ പറയുന്നു.

ചില ഓവറുകളിലെ തന്റെ ബോളിങ്ങില്‍ പിച്ചിന്റെ സ്വഭാവത്തിനനുസരിച്ചു മാറ്റം വരുത്താറുണ്ടെന്നും ബുംറ പറഞ്ഞു. ചെറിയ പിഴവിനുപോലും വലിയ വില കൊടുക്കേണ്ടിവരുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഫീല്‍ഡിങ് പിഴവുകള്‍ തിരുത്താന്‍ ടീം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കുന്നു. ബോള്‍ പ്രതീക്ഷിക്കുന്നതിലും വേഗം എത്തുന്നു. ഫീല്‍ഡിങ് മെച്ചപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തില്‍ വിജയം പ്രതീക്ഷിക്കാമെന്നും ബംറ കൂട്ടിച്ചേര്‍ത്തു.

Top