ചരിത്രം ഉറങ്ങുന്ന അമൂല്യ ക്യാമറ ശേഖരവുമായി ജെയ്‌സൺസ് പാലാ

ന്നലകളിലെ ഓർമകളെ നാളേക്ക് ചിത്രങ്ങളാക്കി സൂക്ഷിക്കാൻ കഴിയുന്നത് ഫോട്ടോഗ്രാഫി എന്ന വിദ്യയിലൂടെയാണ്.

നാം മറന്നു പോകുന്ന പല ഓർമകളും ഒരു ചിത്രത്തിലൂടെ നമ്മുക്ക് വീണ്ടും ഓർത്തെടുക്കാൻ സാധിക്കും.

ഒരു പക്ഷെ ആ ചിത്രങ്ങളെ മാത്രമേ നമ്മൾ ഓർക്കാറുള്ളു, ആ നിമിഷം പകർത്തിയ ക്യാമറയെ പിന്നീട് ഓർക്കാറില്ല.

എന്നാൽ ജെയ്‌സൺസ് പല എന്ന വ്യക്തി വ്യത്യസ്തനാകുന്നത് ചരിത്രം ഉറങ്ങുന്ന ഇത്തരം ക്യാമറകളെ സ്നേഹിക്കുകയും അവയെ അമൂല്യ ശേഖരമയി സൂക്ഷിക്കുകയും ചെയ്യുമ്പോഴാണ്.

നിരവധി പേര്‍ ചിത്രങ്ങള്‍ പകര്‍ത്തിയ ഏഴായിരത്തോളം കാമറകളുടെ ശേഖരവുമായി ഒരു മനുഷ്യൻ നമ്മുടെ ഈ കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ പാലാക്കാരനായ ‘ജെയ്‌സൺസ് പാലാ’എന്ന ക്യാമറ പ്രേമി.

അദ്ദേഹത്തിന്റെ ശേഖരത്തിലെ എല്ലാം ക്യാമറകൾക്കുമുണ്ട് ഒരു കഥ പറയാൻ. കഥകൾ മാത്രമല്ല ചരിത്രമാണ് ഈ ക്യാമറകളുടെയെല്ലാം ഫ്ലാഷുകളിൽ മിന്നിമറഞ്ഞത്.

19092599_1884176545174623_1051220502393478124_o

ഇന്ത്യയിലെ ആദ്യത്തെ വനിത ഫോട്ടോഗ്രാഫറായിരുന്ന ഹോമായി ഉപയോഗിച്ചിരുന്ന സ്പീഡ് ഗ്രാഫിക്സ് ക്യാമറകൾ ഇന്ന് കാണ്മാനില്ല , കാരണം പുതിയ സാങ്കേതിക വിദ്യകൾ ക്യാമറയുടെ രൂപത്തിനും , പ്രവർത്തനത്തിനും , മാറ്റം വരുത്തി.

ഒരു ചെറിയ മുറിയിൽ അത്തരത്തിൽ ഒരുപാട് ചരിത്രവും,വേദനയും, സന്തോഷവും പകർത്തിയ ക്യാമറകളുട അമൂല്യമായ ശേഖരമാണ് ജെയ്‌സൺസ് പാലായുടെ കൈവശമുള്ളത്. ഈ കാഴ്ച്ച ഫോട്ടോഗ്രഫിയെ പ്രണയിക്കുന്ന എല്ലാവര്ക്കും അത്ഭുതമായിരിക്കും.

കേരളത്തിൽ ഇത്രയുമധികം ക്യാമറ ശേഖരമുള്ള ഒരേയൊരു വ്യക്തി ഇദ്ദേഹമാണ്. തന്റെ ജീവിതത്തിന്റെ ഭാഗമായാണ് ഈ അമൂല്യ ശേഖരത്തെ ജെയ്‌സൺസ് സൂക്ഷിച്ചിരിക്കുന്നത്.

നഷ്ട്ടമായ തന്റെ ആഗ്‌ഫാ ക്ലിക്ക് ക്യാമറ അനേഷിച്ചുള്ള നടത്തമാണ് അമൂല്യമായ ഈ ശേഖരത്തിൽ എത്തിച്ചത്.

ഒരുപാട് യാത്രകളും, തിരച്ചിലുകളും നടത്തിയാണ് ഈ അത്ഭുതലോകം സൃഷ്ട്ടിച്ചത് . എന്താണ് ഫോട്ടോഗ്രഫിയെന്നും , എങ്ങനെയാരുന്നു ഡിജിറ്റൽ ഫോട്ടോഗ്രാഫി വിപ്ലവത്തിന് മുൻപ് ചിത്രങ്ങൾ നമ്മളിലേക്ക് എത്തിയിരുന്നതെന്നും ഇവിടെ നിന്ന് മനസിലാക്കാൻ സാധിക്കും .

Box camera, filed camera, polaroid camera, തുടങ്ങി വിവിധതരം ഫിലിം ക്യാമറകളുംഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

19092931_1884176535174624_5140822605824179138_o

ക്യാമറ വെറുമൊരു ഉപകരണമല്ല ജീവൻ തുടിക്കുന്ന ഒരുപാട് നിമിഷങ്ങൾ പകർത്താൻ സഹായിച്ച ആത്മമിത്രമാണ് ഓരോ ഫോട്ടോഗ്രാഫർമാർക്കും, അതുകൊണ്ട് തന്നെ നമ്മൾ കാണാതെ പോവരുത് ഈ കാഴ്ചകൾ.

തന്റെ ശേഖരത്തിന്റ കരുതലിനായി പുതിയ ക്യാമറ കളുടെയും, ഫോട്ടോഗ്രഫി ഉപകരണങ്ങളുടെയും വില്പനയും ജെയ്‌സൺസ് പാലയ്ക്ക് ഉണ്ട്. സ്വന്തം ചിലവിലാണ് ഇത്രയും വിലപ്പെട്ട അമൂല്യ ശേഖരത്തെ ജെയ്സൺസ് സംരക്ഷിക്കുന്നത്.

ക്യാമറകൾ കൂടാതെ നിരവധി സ്റ്റാമ്പുകളും,നാണയങ്ങളും ,മറ്റ് ക്യാമറ ഉപകരണങ്ങളും ജെയ്‌സൺസിന്റെ ശേഖരത്തിലുണ്ട്.

തൻ ഈ അമൂല്യ ശേഖരം താൻ ജീവന് തുല്യമായാണ് കാണുന്നതെന്നും,പുതിയ തലമുറയിലെ ഫോട്ടോഗ്രാഫർമാർ ഒരിക്കലെങ്കിലും ഈ ശേഖരം കണ്ടിരിക്കണമെന്നും ജെയ്‌സൺസ് പാലാ പറയുന്നു.

ഫോട്ടോഗ്രഫിയെയും , ക്യാമറയെയും അറിയാനും, പഠിക്കാനും താല്പര്യം ഉള്ളവര്ക്ക് എപ്പോൾ വേണമെങ്കിൽ ഇവിടെ വരാൻ സാധിക്കും.

ജെയ്‌സൺസ് പാലാ സംരക്ഷണം നൽകുന്നത് നമ്മുടെ പൂർവികരുടെ ജീവിതത്തിന് സാക്ഷികളായ ക്യാമറക്കും അവരുടെ ഓർമകൾക്കുമാണ്.

റിപ്പോര്‍ട്ട് : രേഷ്മ പി.എം

Top