അച്ചടക്കലംഘനം; ജേസണ്‍ റോയിയുടെ ശിക്ഷ നടപടി പിഴയില്‍ ഒതുക്കി

ബര്‍മിങ്ഹാം: അച്ചടക്കലംഘനത്തിന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിക്ക് പിഴശിക്ഷ. ജേസണെ ഒരു മല്‍സരത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിഴ ശിക്ഷയില്‍ നടപടി ഒതുക്കാനാണ് താല്‍ക്കാലിക തീരുമാനം , ഇതോടെ ജേസണ്‍ റോയിക്ക് ലോകകപ്പ് ഫൈനല്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ.

മാച്ച് ഫീയുടെ 30 ശതമാനം പിഴ ഒടുക്കാനാണ് മാച്ച് റഫറി ജേസണ്‍ റോയിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ 85 റണ്‍സെടുത്ത് നിന്ന റോയിയെ അമ്പെയര്‍ തെറ്റായി ഔട്ടാക്കിയതാണ് പ്രതിഷേധത്തിന് കാരണം.

Top