ജസ്‌നയുടെ തിരോധാനം പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അച്ഛന്‍

Jesna

തിരുവനന്തപുരം: പത്തനംതിട്ട സ്വദേശി ജസ്‌ന മറിയം ജോസഫിനെക്കുറിച്ചുള്ള അന്വേഷണം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഏല്‍പ്പിക്കണമെന്ന് അച്ഛന്‍ ജെയിംസ് ജോസഫ്. ജസ്‌നയെക്കുറിച്ചന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കണമെന്നാണ് ജെയിംസ് ജോസഫിന്റെ ആവശ്യം. അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ജസ്‌നയെ കാണാതായിട്ട് 64 ദിവസം പിന്നിട്ടിരിക്കുകയാണ്.

Top