ജസ്‌നയുടെ തിരോധാനം: രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്‌ന മറിയം ജോസഫിന്റെ തിരോധാനത്തില്‍ നേതാക്കളുടെ പ്രസ്താവനക്കെതിരെ ഹൈക്കോടതി. രാഷ്ട്രീയ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും ആവശ്യമില്ലാത്ത അഭിപ്രായപ്രകടനം ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. പി.സി.ജോര്‍ജ് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന ജസ്‌നയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. അതേസമയം ജസ്‌നയ്ക്കായി അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ ഇരുപതുകാരിയായ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്.
ജെസ്‌നയെ കാണാതായ സംഭവത്തില്‍ ലഭിക്കുന്ന വിവരങ്ങളെല്ലാം പരിശോധിക്കുന്നുണ്ടെന്നു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍. ചോദ്യം ചെയ്യലില്‍നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ടി. നാരായണന്‍ അറിയിച്ചു. അതേസമയം, സംഭവത്തില്‍ നുണപരിശോധനയ്ക്കു പൊലീസ് നീക്കം നടത്തുകയാണ്. ഒരു സുഹൃത്തിന്റെ ഫോണിലേക്ക് ആയിരത്തിലേറെ തവണ ജെസ്‌ന വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top