കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്;പ്രതികള്‍ പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി ജാസ്മിന്‍ ഷാ

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് 3 പ്രതികള്‍ പിടിയിലായതിന് പിന്നാലെ പ്രതികരണവുമായി യു എന്‍ എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ രംഗത്ത്. ഊഹാപോഹങ്ങള്‍ക്ക് ഏതാനും മണിക്കൂറിനുള്ളില്‍ അന്ത്യമാകുമെന്നും ശുഭവാര്‍ത്തയാകട്ടെ എന്നുമാണ് ജാസ്മിന്‍ ഷാ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെ കുറിച്ച് നട്ടാല്‍ കുരുക്കാത്ത വാര്‍ത്തകള്‍ പടച്ചു വിടുന്ന ഓണ്‍ലൈന്‍ പത്രക്കാരെ ,നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്ത് സുഖമാണ് ലഭിക്കുന്നത്? എന്ന് ജാസ്മിന്‍ ഷാ ഫേസ്ബുക്കില്‍ കുറിച്ചു.കുട്ടിയെ കാണാതായത് മുതലുള്ള 20 മണിക്കൂര്‍ മാതാപിതാക്കള്‍ അനുഭവിച്ച വേദന മനസ്സിലാകണമെങ്കില്‍ അത്തരമൊരു സംഭവം നിങ്ങളുടെ വീട്ടിലുണ്ടാകണമെന്ന് ജാസ്മിന്‍ ഷാ പറഞ്ഞു.

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് നെഴ്‌സസുമാരുടെ സംഘടനയായ യു എന്‍ എക്കെതിരെയടക്കം ആരോപണം ഉയര്‍ന്നിരുന്നു. തട്ടിക്കൊണ്ടുപോയ കുട്ടിയുടെ അച്ഛന്‍ യു എന്‍ എയുടെ നേതാവാണ്. അങ്ങനെയാണ് യു എന്‍ എയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേക്കും ആരോപണം ഉയര്‍ന്നത്. എന്നാല്‍ ആദ്യം മുതലെ ജാസ്മിന്‍ ഷായടക്കമുള്ളവര്‍ ഈ പ്രചരണത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

Top