മോദി ചെയ്ത നല്ല കാര്യങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് യശോദ ബെന്‍

yashodha ben

അഹമ്മദബാദ്: ഗുജറാത്തില്‍ നരേന്ദ്ര മോദി ചെയ്ത നല്ല കാര്യങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്‍.

ഗുജറാത്തില്‍ ബിജെപിയുടെ വിജയത്തില്‍ സംശയമില്ലന്നും, സത്രീ സുരക്ഷയാണ് മോദിയുടെ വിജയമെന്നും അവര്‍ വ്യക്തമാക്കി.

നാലര പതിറ്റാണ്ട് മുമ്പായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യശോദ ബെനിന്റെ സമുദായാചാരപ്രകാരമുള്ള വിവാഹം നടന്നത്.

ബാല്യത്തിലും പതിമ്മൂന്നാമത്തെ വയസ്സിലുമുള്ള ചടങ്ങുകള്‍ കഴിഞ്ഞിരുന്നു. ഒരുമിച്ച് താമസിച്ചുതുടങ്ങാനുള്ള മൂന്നാമത്തെ ചടങ്ങായ ഗുന നടത്തുന്നതിനായി ഇരുകുടുംബങ്ങളും തയ്യാറെടുക്കവെയാണ് പതിനെട്ടാം വയസ്സില്‍ മോദി വീടുവിട്ടുപോയത്.

ഇതിനിടെ 1987ല്‍ മാത്രമാണ് ഇരുവരും പരസ്പരം കണ്ടത്. പഠിക്കാനും ജോലിനേടി സ്വന്തം കാലില്‍ നില്‍ക്കാനും തന്നെ പ്രേരിപ്പിച്ചത് മോദിയാണെന്ന് അഭിമുഖങ്ങളില്‍ യശോദ ബെന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

ഭര്‍ത്താവിന്റെ വിജയത്തിനായി വ്രതം നോറ്റിരുന്നോ എന്ന ചോദ്യത്തിന് തന്റെ അത്തരം സ്വകാര്യതകള്‍ പങ്കുവെക്കാന്‍ താത്പര്യമില്ലെന്നായിരുന്നു മറുപടി. ഒരുമിച്ച് താമസിച്ചിട്ടില്ലെങ്കിലും തങ്ങള്‍ വിവാഹമോചിതരല്ലെന്നും യശോദ വ്യക്തമാക്കിയിട്ടുണ്ട്.

Top