റീബ മോണിക്കയുടെ തമിഴ് ചിത്രം ജറുഗണ്ടി റിലീസ് തിയതി പുറത്തുവിട്ടു

പൈപ്പിന്‍ ചോട്ടിലെ പ്രണയം, ജേക്കബ്ബിന്റെ സ്വര്‍ഗഗാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നായികയായ റീബ മോണിക്ക തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ജറുഗണ്ടി. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. നവംബര്‍23ന് ചിത്രം തീയേറ്ററുകളിലെത്തും.

ജയ് നായകനാകുന്ന ചിത്രം പിച്ചുമാണിയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷേപഹാസ്യം,പ്രണയം, ആക്ഷന്‍ എന്നിവ ചേര്‍ന്ന ഒരു വിനോദ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

Top