ജപ്പാന്‍ ഓപ്പണ്‍; അകാനെ യമാഗൂച്ചിയോട് പരാജയം സമ്മതിച്ച് പിവി സിന്ധു

pv sindu

പ്പാന്‍ ഓപ്പണിലും അകാനെ യമാഗൂച്ചിയോട് കാലിടറി പിവി സിന്ധു. ഇന്തോനേഷ്യ ഓപ്പണ്‍ ഫൈനലില്‍ യമാഗൂച്ചിയോട് പരാജയപ്പെട്ട സിന്ധുവിന് അന്നത്തെ തോല്‍വിയുടെ നാണക്കേട് മറികടക്കാന്‍ അവസരമാണ് ലഭിച്ചത്. എന്നാല്‍ താരം വീണ്ടും അകാനെ യമാഗൂച്ചിയോട് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ട് ജപ്പാന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്താകുകയായിരുന്നു.

18-21, 15-21 എന്ന സ്‌കോറിനാണ് പിവി സിന്ധു ജപ്പാന്‍ താരത്തോട് കീഴടങ്ങിയത്. 50 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

Top