ജപ്പാനിലെ തീന്മേശകളില്‍ വിളമ്പുന്നത് കൊടും വിഷമുള്ള മീന്‍

യനൈഡിനേക്കാളും ആയിരം മടങ്ങ് വിഷമുളള പഫര്‍ മത്സ്യത്തെയാണ് ജപ്പാനിലെ തീന്മേശകളില്‍ വിളമ്പുന്നത്. ശുദ്ധജലത്തിലും, ഉപ്പുവെള്ളത്തിലും ഒരു പോലെ ജീവിക്കുന്ന ഈ മത്സ്യം ലോകത്തിലെ ഏറ്റവും വില കൂടിയ മത്സ്യങ്ങളില്‍ ഒന്നാണ്.ടെട്രോഡോണ്‍റ്റിഡേ’ കുടുംബത്തില്‍പ്പെടുന്നതാണ് പഫര്‍ഫിഷ്. മിക്കവാറും എല്ലാ പഫര്‍ഫിഷുകളിലും ടെട്രോഡോടോക്‌സിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മത്സ്യത്തെ രുചികരമാക്കുകയും , അതുപോലെ തന്നെ അപകടകാരിയാക്കുകയും ചെയ്യുന്നു . ഈ മത്സ്യത്തില്‍ നിന്നുള്ള ഒരു തുള്ളി വിഷം അകത്ത് ചെന്നാല്‍ പോലും മരണം ഉറപ്പാണ് .

മനുഷ്യരെ സംബന്ധിച്ചിടത്തോളം ടെട്രോഡോടോക്‌സിന്‍ മാരകമാണ്, സയനൈഡിനേക്കാള്‍ 1,200 മടങ്ങ് വിഷം. പ്രായപൂര്‍ത്തിയായ 30 പേരെ കൊല്ലാന്‍ പഫര്‍ഫിഷില്‍ ഉള്ള വിഷം മതിയാകുമെന്നാണ് ഗവേഷകര്‍ പറയുന്നത് . ഇതിനു ഫലപ്രദമായ ചികിത്സകളുമില്ല . ഒരിഞ്ചു മുതല്‍ രണ്ടടി വരെയാണ് ഇവയുടെ നീളം. മാംസഭോജികളാണ് പഫര്‍ഫിഷുകള്‍. ഇവയുടെ കരള്‍, ഗോണാഡുകള്‍, ചര്‍മ്മം എന്നിവയില്‍ കാണപ്പെടുന്ന ഈ വിഷ പദാര്‍ത്ഥത്തിന് മറ്റു മത്സ്യങ്ങളെ കൊല്ലാനാവില്ല.

എന്നാല്‍ ജപ്പാന്‍കാര്‍ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതും, ഏറ്റവും ചിലവേറിയതുമായ ‘ഫ്യുഗു’ എന്ന വിഭവം ഉണ്ടാക്കാനായി ഉപയോഗിക്കുന്നതും ഈ മത്സ്യമാണ് . ഇന്ത്യന്‍ രൂപ 20000 മാണ് ഫ്യുഗു ഒരു പ്ലേറ്റിനു വില .കൊടും വിഷം ഉള്ളില്‍ ഉള്ളതു കൊണ്ട് തന്നെ എല്ലാവര്‍ക്കും ഈ വിഭവം തയ്യാറാക്കാന്‍ കഴിയില്ല. പ്രത്യേകതയും , പരിചയ സമ്പത്തും ഉള്ള ഒരു ഷെഫിനു മാത്രമേ ‘ഫ്യുഗു’ ഉണ്ടാക്കാനാകൂ. പഫര്‍ഫിഷിന്റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച പാചകക്കാര്‍ ജപ്പാനിലുണ്ട്. പല ഭക്ഷണ-ആരോഗ്യ വിദഗ്ധരും ഈ വിഭവം വീട്ടിലല്ല, അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. കാരണം ഇത് ഏറെ സുരക്ഷിതമായി പാകം ചെയ്ത് വിളമ്പേണ്ടതാണ് .

 

Top