ജപ്പാന് ആശ്വാസം; ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു

ടോക്യോ: വൈറസ് നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുമെന്ന് പ്രധാനമന്ത്രി യോഷിഹിഡെ സുഗ പ്രഖ്യാപിച്ചു. ഇതോടെ തുടര്‍ച്ചയായ ആറു മാസത്തെ അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യം വ്യാഴാഴ്ച മോചിതമാകും. തീരുമാനം സമ്പദ് വ്യവസ്ഥക്ക് ഉണര്‍വാകുമെന്നാണ് പ്രതീക്ഷ.

ഏപ്രിലില്‍ പ്രഖ്യാപിച്ച ജപ്പാനിലെ അടിയന്തരാവസ്ഥ ആളുകളുടെ അമര്‍ഷവും നിരാശയും വകവെക്കാതെ നീട്ടിക്കൊണ്ട് പോവുകയായിരുന്നു. ഏകദേശം 17 ലക്ഷം കോവിഡ് കേസുകളും 17,500 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.

Top