ഇനി ഡിഗ്രി പഠനം കേരളത്തിലും ജപ്പാനിലും; പദ്ധതി ഒരുങ്ങുന്നു

ടോക്കിയോ: സാമൂഹ്യ സാമ്പത്തിക വാണിജ്യ രംഗങ്ങളില്‍ സഹകരിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും സംഘവും ജപ്പാനില്‍ എത്തിച്ചേര്‍ന്നത്. ജപ്പാനില്‍ നിന്നുള്ള നിക്ഷേപത്തിന് പുറമെ ജപ്പാനിലെ ഷിമാനെ സര്‍വ്വകലാശാലയുമായി വിദ്യാഭ്യാസ രംഗത്ത്‌ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് കേരളം ശ്രമിക്കുന്നത്. കുസാറ്റുമായി ചേര്‍ന്ന്‌ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 4 + 2 സംയോജിത ഡിഗ്രി പ്രോഗ്രാമുകള്‍ നടത്താനും ഇപ്പോള്‍ ധാരണയായിരിക്കുകയാണ്.

4 വര്‍ഷം കൊച്ചിയിലും 2 വര്‍ഷം ഷിമാനിലും ആണ് ഡിഗ്രി പഠനം സാധ്യമാക്കുക. കൂടാതെ കുസാറ്റുമായി ചേര്‍ന്ന് സംരംഭകത്വത്തിലും ഇന്നൊവേഷനിലും ബിരുദാനന്തര സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കാനും പദ്ധതിയുണ്ട്. മുഖ്യമന്ത്രിയും ഷിമാനെ സര്‍വ്വകലാശാലയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം എടുത്തത്.

Top