ജപ്പാനീസ് ട്വിന്‍സിന് 107 ന്റെ ചെറുപ്പം, ലോക റെക്കോര്‍ഡ്

ടോക്യോ: ജപ്പാനിലെ 107 വയസ്സും 303 ദിവസവും പ്രായമായ സഹോദരിമാര്‍ ലോകത്തിലെ പ്രായമേറിയ ഇരട്ടകള്‍. 1913 നവംബര്‍ അഞ്ചിന് ജനിച്ച ഉമെനോ സുമിയമയ്ക്കും കൗമെ കൊഡമയ്ക്കുമാണ് അംഗീകാരം. ജപ്പാനിലെ ‘മുതിര്‍ന്നവരെ ആദരിക്കല്‍ ദിന’ത്തിലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പ്രഖ്യാപനം. സര്‍ട്ടിഫിക്കറ്റും അവര്‍ക്ക് കൈമാറി.

ഷൊഡോഷിമയില്‍ ജനിച്ച ഇവര്‍ ജപ്പാനിലെ തന്നെ കിന്‍ നരിത– ജിന്‍ കാനീ സഹോദരിമാരുടെ 107 വര്‍ഷവും 175 ദിവസവും എന്ന റെക്കോഡ് തിരുത്തിയിരുന്നു. നിലവില്‍ ഇരുവരും താമസിക്കുന്ന വ്യത്യസ്ത വയോജനകേന്ദ്രങ്ങളിലേക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്‌സ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ച് നല്‍കി.

Top