ഹൈഹീല്‍ നിരോധിക്കണം; ഔണ്‍ലൈന്‍ പരാതിയുമായി വനിതകള്‍

ടോക്കിയോ: ജോലിസ്ഥലത്ത് ഹൈഹീല്‍ ചെരുപ്പുകള്‍ നിര്‍ബന്ധമാക്കുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി ജപ്പാനിലെ ഒരു കൂട്ടം വനിതകള്‍.

സ്ത്രീകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ ഹൈഹീല്‍ ചെരുപ്പുകള്‍ നിര്‍ബന്ധമാക്കുന്നത് ലിംഗവിവേചനമാണെന്നു കാട്ടി ഉയര്‍ന്നു വന്ന ഔണ്‍ലൈന്‍ ക്യാംപെയിനില്‍ 20,000ത്തോളം വനിതകള്‍ ഒപ്പുവച്ചു.

ഒട്ടും സുഖകരമല്ലാത്ത ഹൈഹീല്‍ ചെരുപ്പുകള്‍ ധരിക്കുന്നത് നടുവേദനയ്ക്ക് പ്രധാന കാരണമാണ്. എന്നാല്‍ ഇത് ധരിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുകയാണ്. ജോലിസ്ഥലങ്ങളില്‍ പുരുഷന്മാരോട് ഇവ ധരിക്കാന്‍ ആരും പറയുന്നില്ല, ഇത് ലിംഗവിവേചനം തന്നെയാണെന്നാണ് ക്യാംപെയ്‌നിനു തുടക്കം കുറിച്ച ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് യുമി ഇഷിക്കാവ പറഞ്ഞത്.

ഹൈഹീല്‍ ചെരുപ്പുകളുടെ നിരോധനം ആവശ്യപ്പെട്ടുള്ള ഔണ്‍ലൈന്‍ പരാതി പരിഗണിച്ചു വരികയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Top