ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യൻ വിപണിയിൽ വില വർദ്ധിപ്പിച്ചു

രുചക്ര വാഹന പ്രേമികളുടെ പ്രിയപ്പെട്ട വാഹനമാണ് ജാപ്പനീസ് ബ്രാന്‍ഡായ കവാസാക്കി. കമ്പനി ഇന്ത്യൻ വിപണിയിൽ തിരഞ്ഞെടുത്ത മോഡലുകളുടെ വില വർദ്ധിപ്പിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. Z Z H2, Z H2 SE, Z900 എന്നീ മൂന്ന് മോട്ടോർ സൈക്കിളുകളുടെ വിലയെയാണ് ഇത് ബാധിക്കുക. വില വർദ്ധനവിന് ശേഷം, Z H2, Z h2 SE എന്നിവയ്ക്ക് യഥാക്രമം 23,000 രൂപയും 27,000 രൂപയുമാണ് വർദ്ധനവ്. നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ Z900-ന് താരതമ്യേന കുറഞ്ഞ വിലയിൽ 9,000 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

പുതിയ വില പ്രാബല്യത്തിൽ വരുന്നതോടെ, Z H2 22.79 ലക്ഷം രൂപയും Z H2 SE 26.95 ലക്ഷം രൂപയുമാണ്. Z900, വില പരിഷരണത്തിന് ശേഷം, 8.93 ലക്ഷം രൂപയ്ക്കാണ് ലഭിക്കുക. ഈ വില പരിഷ്‌കരണം കാവസാക്കിയുടെ റോഡ്‌സ്റ്റർ മോട്ടോർ സൈക്കിളുകളിൽ കോസ്‌മെറ്റിക് അല്ലെങ്കിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ല.

Z H2 ശ്രേണിയിൽ 11,000rpm-ൽ 197.2bhp ഉം 8,500rpm-ൽ 137Nm പീക്ക് ടോർക്കും നൽകുന്ന സൂപ്പർചാർജറോടുകൂടിയ 998cc, ഇൻലൈൻ-ഫോർ, ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉപയോഗിക്കുന്നു. Z900, 9,500rpm-ൽ 123.6bhp-ഉം 7,700pm-ൽ 98.6Nm-ഉം നൽകുന്ന 948cc, ഇൻലൈൻ-ഫോർ, ലിക്വിഡ്-കൂൾഡ് മോട്ടോറാണ് നൽകുന്നത്.

കാൻഡി ലൈം ഗ്രീൻ ടൈപ്പ് 3, മെറ്റാലിക് സ്പാർക്ക് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിൽ Z900 ലഭ്യമാണ്. Z H2, Z H2 SE എന്നിവ മെറ്റാലിക് ഡയാബ്ലോ ബ്ലാക്ക് നിറത്തിലും ഗോൾഡൻ ബ്ലേസ്ഡ് ഗ്രീൻ ഡ്യുവൽ ടോൺ പെയിന്റിലും ലഭ്യമാണ്.

Top