ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജി വെച്ചു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ ജാപ്പനീസ് ജനതയോട് മാപ്പ് ചോദിക്കുന്നതായും ആബെ പറഞ്ഞു.

തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി. പ്രധാനമന്ത്രിയെന്ന നിലയില്‍ ജോലി തുടരാന്‍ സാധിക്കില്ലെന്നാണ് കരുതുന്നത്. കോവിഡ് ദുരിതങ്ങള്‍ക്കിടയില്‍ രാജിവയ്‌ക്കേണ്ടി വന്നതില്‍ ജപ്പാനിലെ ജനങ്ങളോട് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ട് – ആബെ പറഞ്ഞു.

2021 സെപ്റ്റംബര്‍ വരെയാണ് പ്രധാനമന്ത്രി പദത്തിലുള്ള അദ്ദേഹത്തിന്റെ കാലാവധി.

Top