ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജിയ്‌ക്കൊരുങ്ങുന്നു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ രാജി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിയ്ക്ക് ഒരുങ്ങുന്നത്.

അടുത്തിടെ അദ്ദേഹം രണ്ടു തവണ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021 സെപ്റ്റംബര്‍ വരെയാണ് പ്രധാനമന്ത്രി പദത്തിലുള്ള അദ്ദേഹത്തിന്റെ കാലാവധി.

ധനമന്ത്രിയായ താരോ ആസോ ആയിരിക്കും ആബേയ്ക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top