പാര്‍ലമെന്റ് സമ്മേളനത്തിന് മൂന്നു മിനിറ്റ് വൈകിയെത്തി; ജപ്പാന്‍ മന്ത്രിക്ക് എട്ടിന്റെ പണി

പാര്‍ലമെന്റ് സമ്മേളനത്തിന് വെറും മൂന്ന് മിനുട്ട് വൈകിയെത്തിയ ജപ്പാനിലെ ഒളിമ്പിക്സ് വകുപ്പുമന്ത്രിക്ക് കടുത്ത ശിക്ഷ നല്‍കി ജപ്പാന്‍ പാര്‍ലമെന്റ്. സമ്മേളനത്തിന് വൈകിയെത്തിയ ഒളിമ്പിക്സ് വകുപ്പുമന്ത്രി യോഷിതാകാ സകുറാദായെക്കൊണ്ട് സഭ മാപ്പു പറയിപ്പിച്ചു.

പോരാത്തതിന് സകുറാദായുടെ ഈ അലസത അദ്ദേഹം വഹിക്കുന്ന സ്ഥാനത്തോടുള്ള അനാദരവാണ് എന്നാരോപിച്ച് പ്രതിപക്ഷം അദ്ദേഹത്തെ അതിശക്തമായി അപലപിക്കുകയും അഞ്ചുമണിക്കൂറോളം നേരം സഭാനടപടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു.

സകുറാദാ ഇതാദ്യമായല്ല വിവാദങ്ങളില്‍ അകപ്പെടുന്നത്. കഴിഞ്ഞാഴ്ച ജപ്പാന്റെ നീന്തല്‍ തരാം റിക്കാക്കോ ഇക്കീയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഒളിമ്പിക്സില്‍ മെഡല്‍ ഉറപ്പായിരുന്ന റിക്കാക്കോയ്ക്ക് ബ്ലഡ് കാന്‍സര്‍ ബാധിച്ചു എന്നറിഞ്ഞപ്പോള്‍ താന്‍ നിരാശനായിപ്പോയി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ പ്രസ്താവനയില്‍ തീര്‍ത്തും അപമര്യാദയായിപ്പോയി എന്ന വിവാദമുയര്‍ന്ന പാടെ സകുറാദാ മാപ്പുപറഞ്ഞിരുന്നു.

Top