ജാപ്പനീസ് മെഡിക്കല്‍ സര്‍വ്വകാലശാലയില്‍ വനിത അപേക്ഷകര്‍ക്കെതിരെ കടുത്ത വിവേചനം

ടോക്കിയോ: ജാപ്പനീസ് മെഡിക്കല്‍ സര്‍വ്വകാലശാലയില്‍ വനിത അപേക്ഷകര്‍ക്കെതിരെ .സ്ത്രീകള്‍ മെഡിക്കല്‍ മേഖലയില്‍ ഡോക്ടര്‍മാരായി തുടരുന്നില്ല എന്ന കാരണത്താലാണ് ഈ വിവേചനം തുടരുന്നത്.

കുടുംബജീവിതത്തിലേക്ക് കടക്കുന്ന പല സ്ത്രീകളും ജോലി ഉപേക്ഷിക്കുകയാണ് ജപ്പാനില്‍ സാധാരണയായി കാണാറുള്ളത്. ഇത് പല ആശുപത്രികളിലും ഡോക്ടര്‍മാരുടെ അഭാവം സൃഷ്ടിക്കുന്നുണ്ട്.

ടോക്കിയോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ 2011 ന്റെ തുടക്കം മുതല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് പല പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2010ല്‍ മൊത്തം അപേക്ഷകരില്‍ 38 ശതമാനം സ്ത്രീകളാണ്.

ജപ്പാനില്‍ അനേകം സ്ത്രീകള്‍ കോളജ് ബിരുദധാരികള്‍ ആണങ്കിലും അവര്‍ പ്രതിഫലം ഇല്ലാതെ ജോലി ചെയ്യുന്നുണ്ട്. അസോസിയേറ്റഡ് പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 2009 ല്‍ പ്രവേശന പരീക്ഷ പാസായ സ്ത്രീകള്‍ 24 ശതമാനം ആയിരുന്നു. അത് 2010 ആയതോടെ 38 ശതമാനം ആയി ഉയര്‍ന്നു. എന്നാല്‍ ഈ വര്‍ഷം അത് 18 ശതമാനമായി കുറഞ്ഞു. ഈ വര്‍ഷം അംഗീകരിക്കപ്പെട്ട സ്ത്രീ അപേക്ഷകരുടെ അനുപാതം 2. 9 ശതമാവം ആയിരുന്നു. പുരുഷന്മാരുടേത് 8. 8 ശതമാനവുമായിരുന്നു.

Top