ദേവതയ്‌ക്കൊപ്പം ഒരു രാത്രി, ജാപ്പനീസ് ചക്രവര്‍ത്തിയുടെ സ്ഥാനാരോഹണത്തില്‍ ആ ചടങ്ങ് കൂടി

രാത്രി ദേവതയ്‌ക്കൊപ്പം ഒരു രാത്രി, ജാപ്പനീസ് ചക്രവര്‍ത്തിയ്ക്ക് മുന്നില്‍ ഇനി ബാക്കിയുള്ളത് ആ സുപ്രധാന ചടങ്ങ്. ജാപ്പനീസ് ചക്രവര്‍ത്തി നാരുഹിതോയാണ് ഇതിന്റെ ഭാഗമായി ഇരുണ്ട മരം കൊണ്ട് സൃഷ്ടിച്ച ഹാളിലേക്ക് ആനയിക്കപ്പെടുക. സൂര്യ ദേവതയായ അമാറ്റേരാസു ഒമികാമിയില്‍ നിന്നാണ് ചക്രവര്‍ത്തിമാര്‍ പാരമ്പര്യം ഉള്‍ക്കൊണ്ടതെന്നാണ് ജാപ്പനീസ് വിശ്വാസം.

പിതാവ് അകിതോയുടെ പിന്‍മുറക്കാരനായി ജാപ്പനീസ് രാജപദം ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ആചാരങ്ങളില്‍ അവസാനപടിയാണ് ഇത്. ഈ ചടങ്ങിന് എതിരെ കമ്മ്യൂണിസ്റ്റുകള്‍ മുതല്‍ ക്രിസ്ത്യാനികള്‍ വരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സൈനിക പാരമ്പര്യത്തില്‍ നിന്നും ഉള്‍ക്കൊണ്ട ആചാരം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് 25 മില്ല്യണ്‍ ഡോളര്‍ ചെലവുണ്ടെന്നതാണ് പരാതിക്ക് കാരണം.

ദേവതയുമായി ചക്രവര്‍ത്തിമാര്‍ക്ക് വിവാഹബന്ധമുണ്ടെന്നാണ് ഇവിടുത്തെ വിശ്വാസം. ലോകമഹായുദ്ധങ്ങള്‍ക്ക് മുന്‍പ് ചക്രവര്‍ത്തിക്ക് ദൈവീക പരിവേഷവും നല്‍കിയിരുന്നു. നാരുഹിതോയുടെ മുത്തശ്ശനായ ഹിരോഹിതോയുടെ പേരിലാണ് ജപ്പാന്‍ യുദ്ധത്തിന് ഇറങ്ങിയത്. യുദ്ധത്തില്‍ തോറ്റതോടെ ഇദ്ദേഹത്തിന്റെ ദൈവീക പരിവേഷം തിരിച്ചെടുത്തു.

ദേവതയ്‌ക്കൊപ്പം ഒരു പ്രത്യേക രീതിയില്‍ ചക്രവര്‍ത്തി ഭക്ഷണം പങ്കിട്ട് കഴിക്കുന്നതാണ് ഈ ആചാരമെന്ന് ഗവേഷകര്‍ പറയുന്നു. ദായ്‌ജോസൈ എന്നാണ് ചടങ്ങിന് പേര്.

Top