ജാപ്പനീസ് ഡിജിറ്റൽ കറൻസി എക്‌സ്‌ചേയ്ഞ്ച് ഹാക്ക് ചെയ്തു ; എന്‍ഇഎമ്മിന്റെ മൂല്യമിടിഞ്ഞു

CRYPTO CURRENCY EXCHANGE

ടോക്യോ: ജപ്പാനിലെ ക്രിപ്‌റ്റോകറന്‍സി ഡിജിറ്റല്‍ എക്‌സ്‌ചേയ്ഞ്ച് ഹാക്ക് ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കോയിന്‍ ചെക്ക് നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യമിടിഞ്ഞു.

50 കോടി ഡോളര്‍ എന്‍ഇഎം ക്രിപ്‌റ്റോകറന്‍സിയില്‍ നഷ്ടം സംഭവിച്ചതായി കോയിന്‍ ചെക്ക് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സികളിലൊന്നാണ് എന്‍ഇഎം. കോയിന്‍ ചെക്കിന്റെ എന്‍ഇഎം അഡ്രസില്‍ നിന്ന് 52.3 കോടി ഡോളറാണ്‌ അയച്ചിരിക്കുന്നത്.

കണക്കുപ്രകാരം ഇന്ത്യന്‍ രൂപ 3392 കോടിയിലധികം (58 ബില്ല്യണ്‍ യെന്‍) വരുമെന്ന് കോയിന്‍ചെക്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ യസൂകെ ഒറ്റ്‌സുക അറിയിച്ചു. നിക്ഷേപങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ എന്‍ഇഎമ്മിന്റെ മൂല്യം 16 ശതമാനമായാണ് ഇടിഞ്ഞത്.

ബിറ്റ് കോയിന്‍ 2.13 ശതമാനം ഇടിഞ്ഞ് 10,987ലും എത്തി. മറ്റ് ക്രിപ്‌റ്റോ കറന്‍സികള്‍ക്കും ഇടിവുണ്ടായിട്ടുണ്ട്. ഏത്ര ഉപഭോക്താക്കളെ ഹാക്കിങ് ബാധിച്ചിട്ടുണ്ടെന്ന് പരിശോധിച്ചുവരികയാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Top