നിർമാണ യൂണിറ്റുകൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ജപ്പാൻ

ജപ്പാന്‍ : ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്കും ബംഗ്ലാദേശിലേയ്ക്കും നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നതിന് കമ്പനികള്‍ക്ക് ജപ്പാന്‍ ആനുകൂല്യം പ്രഖ്യാപിച്ചു. വിതരണ ശൃംഖല വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. നിര്‍മാണ യൂണിറ്റുകള്‍ ഒരു പ്രദേശത്തു മാത്രമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുക കൂടി ഇതിനു പിന്നില്‍ ലക്ഷ്യമുണ്ട്.

ഇലക്ട്രോണിക്, മെഡിക്കല്‍ ഉപകരണ നിര്‍മാണ യൂണിറ്റുകളാകും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലേയ്ക്കു മാറ്റുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആസിയാന്‍ രാജ്യങ്ങളിലേയ്ക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കാല ബജറ്റില്‍ 221 മില്യണ്‍ യുഎസ് ഡോളറാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി നീക്കിവെച്ചിട്ടുള്ളത്.

നിലവില്‍ ചൈന കേന്ദ്രീകരിച്ചാണ് ജപ്പാന്‍ കമ്പനികളുടെ നിര്‍മാണ ശൃംഖലകള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍ ആനുകൂല്യം നല്‍കുന്നതിനുള്ള അപേക്ഷകള്‍ ജൂണ്‍ വരെയാണ് സ്വീകരിച്ചത്. ഇതുപ്രകാരം 30 പ്രൊജക്ടുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. രണ്ടാംഘട്ട പദ്ധതിയും ജപ്പാന്‍ ഉടനെ നടപ്പാക്കും.

Top