Japan to declassify 2 crucial files related to Netaji Subhash Chandra Bose

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന രഹസ്യ ഫയലുകള്‍ ഈ വര്‍ഷാവസാനത്തോടെ ജപ്പാന്‍ പരസ്യപ്പെടുത്തുമെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ലോക്‌സഭയില്‍ അറിയിച്ചു. ജപ്പാന്റെ കൈവശമുള്ള മറ്റു മൂന്നു ഫയലുകളുടെ കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല.

നേതാജിയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയുടെ ഓഫിസിലും ആഭ്യന്തര മന്ത്രാലയത്തിലും ഉണ്ടായിരുന്ന രണ്ടു ഫയലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന നേതാജിയുടേതെന്നു കരുതപ്പെടുന്ന ചിതാഭസ്മം തിരിച്ചു കൊണ്ടുവരുന്ന വിഷയത്തിലുള്ള ഫയലുകളാണ് കാണാതായത്.

Top