മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം ; സുഷമ സ്വരാജ് ബുധനാഴ്ച ജപ്പാനിലേക്ക് പുറപ്പെടും

sushama-swaraj

ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബുധനാഴ്ച ജപ്പാനിലേക്ക് പുറപ്പെടും. ജാപ്പനീസ് വിദേശകാര്യ മന്ത്രി താറോ കോനൊയുടെ ക്ഷണം സ്വീകരിച്ച് 2018 മാര്‍ച്ച് 28 നും 30നും ഇടയിലാണ് സുഷ്മ സ്വരാജ് ജപ്പാനില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മാര്‍ച്ച് 29 ന് കോനോയുമായി ഒന്‍പതാമത് ഇന്ത്യ-ജപ്പാന്‍ തന്ത്രപ്രധാന ചര്‍ച്ചകള്‍ നടക്കും. കൂടാതെ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളും വിശകലനം ചെയ്യുകയും, പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങളെക്കുറിച്ച് വിലയിരുത്തുകയും ചെയ്യും.

Top