ഉത്തരകൊറിയ ഇപ്പോഴും സുരഷാഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ജപ്പാന്‍

ടോക്കിയോ : ആണവനിരായുധീകരണത്തിന് സമ്മതം അറിയിച്ചെങ്കിലും ഉത്തരകൊറിയ ഇപ്പോഴും പലതരത്തില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ജപ്പാന്‍ ആരോപിച്ചു. കൊറിയയുടെ സൈനിക പ്രവര്‍ത്തനങ്ങളാണ് നിലവില്‍ ജപ്പാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവായുധങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഉത്തരകൊറിയ, വളര്‍ന്നുകൊണ്ടിരിക്കുന്ന ചൈനയുടെ സൈനിക ശക്തി, റഷ്യയുടെ ശാക്തീകരണം തുടങ്ങിയവയാണ് ജപ്പാന്‍ നേരിടുന്ന പ്രധാന ഭീഷണികളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ആണവനിരായുധീകരണ ചര്‍ച്ചകള്‍ക്കായി ഉത്തരകൊറിയയിലേയ്ക്ക് പോകുന്നത് ഡൊണാള്‍ഡ് ട്രംപ് വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജപ്പാന്റെ പരാമര്‍ശം. ദക്ഷിണ കൊറിയയും ആണവനിരായുധീകരണ ആശയവുമായി മുന്നോട്ട് വന്നിരുന്നു.

3 ആണവ പരീക്ഷണങ്ങളാണ് 2016 മുതല്‍ ഉത്തര കൊറിയ നടത്തിയത്. ചിലത് ജപ്പാന്‌ മുകളിലൂടെയാണ് നടത്തിയത്.

Top