ജപ്പാനില്‍ ഫ്യൂമിയോ കിഷിദ പ്രധാനമന്ത്രി പദത്തിലേക്ക്

ടോക്യോ: ജപ്പാനിലെ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എല്‍.ഡി.പി) തങ്ങളുടെ പുതിയ നേതാവായി മുന്‍ വിദേശകാര്യ മന്ത്രി ഫ്യൂമിയോ കിഷിദയെ ബുധനാഴ്ച തിരഞ്ഞെടുത്തു. ഇതോടെ അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തും. കിഷിദ തന്റെ എതിരാളിയായ ടാരോ കോനോയെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചു. സ്ഥാനമൊഴിയാന്‍ തീരുമാനിച്ച പ്രധാനമന്ത്രി യോഷിഹിഡെ സുഗ വാക്സിന്‍ മന്ത്രി കോനോയെ ആണ് പിന്തുണച്ചത് .

64കാരനായ കിഷിദ സമവായ ശ്രമങ്ങള്‍ക്ക് പേരുകേട്ട ആളാണ്. മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന ജപ്പാനിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുകയാകും കിഷിദയുടെ ആദ്യ ലക്ഷ്യം. സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്നതിനായി ഒരു ചെലവാക്കല്‍ പാക്കേജ് അദ്ദേഹം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ, കോവിഡിനെ ചെറുക്കാനായി കഴിക്കാവുന്ന മരുന്നുകള്‍ രാജ്യം ഉത്പാദിപ്പിക്കണമെന്ന് കിഷിദ പറഞ്ഞിരുന്നു. ഈ വര്‍ഷം അവസാനമാണ് ജപ്പാനില്‍ പൊതുതിരഞ്ഞെടുപ്പ്.

Top