ജപ്പാന്‍ ഓപ്പണ്‍: പി വി സിന്ധു ഇന്ന് ഫാങ്ജീ ജാവോയെ നേരിടും

sindhu123

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മത്സരിക്കും. വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് പി വി സിന്ധു ചൈനയുടെ ഫാങ്ജീ ജാവോയെ നേരിടും. പ്രീ ക്വാര്‍ട്ടറിലിടം തേടി മലയാളി താരം എച്ച് എസ് പ്രണോയി , ലോക പത്താം നമ്പര്‍ താരം ആന്റണി ജിന്‍ടിങിനെ നേരിടും. ഏഴ-ാം സീഡ് കെ ശ്രീകാന്തിന്റെ എതിരാളി വോങ് വിങ് വിന്‍സന്റാണ്.

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഒളംപിക്‌സ് വെള്ളി മെഡല്‍ ജേതാക്കളെ തോല്‍പ്പിച്ച് മനു അത്രി- സുമീത് റെഡ്ഡി സഖ്യം വിജയിച്ചത്. മലേഷ്യയുടെ ഗോഹ് വി ഷെം- താന്‍ വീ കിയോങ് സഖ്യത്തെയാണ് ഇന്ത്യന്‍ കൂട്ട്‌കെട്ട് തോല്‍പ്പിച്ചത്.

Top